ലഡാക്കിൽ വീരമൃത്യു വരിച്ച 20 സൈനികരുടെയും വിവരങ്ങൾ സൈന്യം പുറത്തുവിട്ടു
ന്യൂഡൽഹി: ലഡാക്കിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 20 ഇന്ത്യൻ സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഒരു കേണൽ ഉൾപ്പെടെയുള്ളവരുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വീരമൃത്യു വരിച്ച ജവാൻമാർ
1. കേണൽ ബി. സന്തോഷ് ബാബു (ഹൈദരാബാദ്)
2. നായിബ് സുബേദാർ നുഥുറാം സോറൻ (മയൂർഭഞ്ജ്)
3. നായിബ് സുബേദാർ മൻദീപ് സിംഗ് (പട്യാല)
4. നായിബ് സുബേദാർ സാത്നം സിങ് (ഗുർദാസ്പുർ)
5. ഹവിൽദാർ കെ. പളനി (മധുര)
6. ഹവിൽദാർ സുനിൽ കുമാർ (പാറ്റ്ന)
7. ഹവിൽദാർ ബിപുൽ റോയ് (മീററ്റ്)
8. നായിക് ദീപക് കുമാർ (റീവ)
9. രാജേഷ് ഓറങ്ക് (ബിർഭും)
10. കുന്ദൻ കുമാർ ഓജ (സാഹിബ്ഗഞ്ജ്)
11. ഗണേഷ് റാം (കാൻകെ)
12. ചന്ദ്രകാന്ത പ്രഥാൻ (കാൺഡമൽ)
13. അൻകുഷ് (ഹമിർപുർ)
14. ഗുൽബീന്ദർ (സങ്ക്രൂർ)
15. ഗുർതേജ്സിങ് (മാൻസ)
16. ചന്ദൻ കുമാർ (ഭോജ്പുർ)
17. കുന്ദൻ കുമാർ (സഹർസ)
18. അമൻ കുമാർ (സംസ്തിപുർ)
19. ജയ് കിഷോർ സിംഗ് (വൈശാലി)
20. ഗണേഷ് ഹൻസ്ദ (കിഴക്കൻ സിങ്ഭും)

