ഐപിഎൽ സെപ്തംബർ 26ന് ? മുംബൈയിൽ മത്സരമുണ്ടാവില്ല
മുംബൈ: ഐപിഎൽ സീസൺ ഈ വർഷം സെപ്തംബർ 26ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 26ന് ആരംഭിച്ച് നവംബർ 8ന് അവസാനിക്കും വിധമാണ് ഐപിഎൽ നടക്കുക എന്ന് മുംബൈ മിററാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ടി−20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നതിനനുസരിച്ചാവും ഐപിഎലിൻ്റെ ഭാവി എന്നും റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്ട്രയിലും, പ്രത്യേകിച്ച് മുംബൈയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ മത്സരങ്ങൾ ഉണ്ടാവില്ല. ചെന്നൈയോ ബാംഗ്ലൂരോ ആവും ഉദ്ഘാടന മത്സരത്തിനു വേദിയാവുക. കൂടുതൽ സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടത്തുന്നത് ഒഴിവാക്കി ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലായി ലീഗ് നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്. മുംബൈയിൽ സ്ഥിതി മെച്ചപ്പെട്ടാൽ ലീഗിൻ്റെ രണ്ടാം പാദം നടത്താനുള്ള സാധ്യതയും ബിസിസിഐ തള്ളിക്കളയുന്നില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

