"കാനഡ ചൈനീസ് വിന്‍റർ ഒളിംപിക്സ് ബഹിഷ്ക്കരിക്കണം"


ഒട്ടാവ: ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം ചൈന നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് 2022ൽ കാനഡ ബീജിംഗ് വിന്‍റർ ഒളിന്പിക്സ് ബഹിഷ്കരിക്കണമെന്ന് കാനഡയിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ ജോണ്‍ ഹിഗിൻബോതം ആവശ്യപ്പെട്ടു. 

ഏതാനും വർഷങ്ങളായി വിന്‍റർ ഒളിംപിക് മെഡൽ ജേതാക്കളായ അമേരിക്ക, നോർവേ, സ്വീഡൻ, ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം വഷളായിട്ടുണ്ട്- ഹിഗിൻ ബോതം പറഞ്ഞു. കനേഡിയൻമാരായ മൈക്കൽ കോവ്രിഗും മൈക്കൽ സ്പാവറും ചൈനീസ് തടവിൽ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബീജിഗിൽ നയതന്ത്രജ്ഞനായി നിയമിക്കപ്പെടുകയും 1989 മുതൽ 1994 വരെ ഹോങ്കോംഗിലെ കാനഡയുടെ കമ്മീഷണറായി പ്രവർത്തിക്കുകയും ചെയ്ത ആളാണ് ബോതം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed