കണ്ണൂര്‍ സ്വദേശി ബഹ്റൈനില്‍ മരണപ്പെട്ടു


മനാമ
ബഹ്റൈനിലെ അഭ്യന്തര മന്ത്രാലയത്തിലെ പോലീസ് ബാന്‍ഡ് അംഗവും, കണ്ണൂര്‍ ചാലാട്  സ്വദേശിയുമായ പോള്‍ സോളമന്‍ (61) വയസ്  ഇന്ന് രാവിലെ മരണപ്പെട്ടു. ശ്വാസതടസം അനുഭവപ്പെട്ട് ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മികച്ച ഒരു  ട്രംപറ്റ് വായനക്കാരന്‍ കൂടിയായ അദ്ദേഹം മലയാളി സംഗീത സദസുകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു. ഭാര്യ ലിനി നാട്ടിലാണ്. മകന്‍ റെയ്ഗന്‍ യുകെയില്‍ ഉപരിപഠനം നടത്തി വരികയാണ്.  മൃതദേഹം ബഹ്റൈനില്‍ തന്നെ സംസ്കരിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed