നികുതി വെട്ടിപ്പ് കേസിൽ റൊണാൾഡോ കോടതിയിൽ
മാഡ്രിഡ് : നികുതി വെട്ടിപ്പ് കേസിൽ കുടുങ്ങിയ റയൽ മഡ്രിഡ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് കോടതിയിൽ ഹാജരായി. തനിക്കു മേൽ ചുമത്തപ്പെട്ട ആരോപണങ്ങളെല്ലാം ഏജന്റ് വഴി റൊണാൾഡോ നിഷേധിച്ചു. 2011–14 കാലയളവിൽ ഇമേജ് അവകാശം വഴി ലഭിച്ച തുകയിൽ 17.3 ദശലക്ഷം യുഎസ് ഡോളറോളം നികുതി വെട്ടിപ്പ് നടത്തിയെന്നാണ് റൊണാൾഡോയ്ക്കെതിരെയുള്ള കേസ്. ബാർസിലോന താരം ലയണൽ മെസ്സിക്ക് സമാനമായൊരു കേസിൽ കോടതി തടവുശിക്ഷയും പിഴയും ഈ വർഷം വിധിച്ചിരുന്നു.

