ചാംപ്യൻസ് ട്രോഫി : ഇംഗ്ലണ്ടിനോടു തോറ്റ ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്


ബർമിങാം : നിർണായക മൽസരത്തിൽ ഇംഗ്ലണ്ടിനോടു തോറ്റ ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫിയിൽ സെമി കാണാതെ പുറത്ത്. മഴ വീണ്ടും രസം കൊല്ലിയായ കളിയിൽ ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരം 40 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഓസ്ട്രേലിയ–50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എടുത്തു. ഇംഗ്ലണ്ട്–40.2 ഓവറിൽ നാലിന് 240.

സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സും (102*) ക്യാപ്റ്റൻ ഒയിൻ മോർഗനും (87) ചേർന്ന കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. നാലാം വിക്കറ്റിൽ 159 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. മോർഗൻ പുറത്തായ ശേഷം ജോസ് ബട്‌ലറെ കൂട്ടു പിടിച്ച് സ്റ്റോക്സ് ഇന്നിങ്സ് മുന്നോട്ടു കൊണ്ടു പോയി. 40.2 ഓവറായപ്പോഴേക്കും വീണ്ടും മഴയെത്തുകയായിരുന്നു.

ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് ബംഗ്ലദേശ് സെമിയിലെത്തി. ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed