രാഹുലിനെ ടീമിലുള്‍പ്പെടുത്തി


മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ടീമിലേക്ക് ലോകേശ് രാഹുല്‍ തിരിച്ചെത്തി. ബിസിസിഐ അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ന്യൂസിലാന്‍ഡിനെതിരെ കാണ്‍പൂരില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് രാഹുല്‍ ടീം ഇന്ത്യയില്‍ നിന്നും പുറത്തായത്.

പരിക്ക് മാറി രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനിടെയാണ് ടീമിലേക്ക് വീണ്ടും വിളിയെത്തിയിരിക്കുന്നത്. രഞ്ജിയില്‍ കര്‍ണാടകയുടെ താരമായ രാഹുല്‍ 76 റണ്‍സ് നേടി ഫോം മോശം വന്നിട്ടില്ലെന്നും തെളിയിച്ചിരുന്നു.ഇതോടെ മറ്റൊരു ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ ടീമിലുളള സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ന്നിരിക്കുകയാണ്. രാഹുലിന്റെ പകരക്കാരനായി ശിഖര്‍ ധവാനാണ് ആദ്യം അവസരം ലഭിച്ചതെങ്കിലും അദ്ദേഹത്തിനും പരിക്കേറ്റതോടെ ഗംഭീറിന് നറുക്ക് വീഴുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും മുരളി വിജയ്ക്കൊപ്പം ഗംഭീറായിരുന്നു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ട് ഇന്നിങ്സുകളില്‍ ഗംഭീര്‍ പരാജയപ്പെടുകയായിരുന്നു. 29 റണ്‍സാണ് ഗംഭീര്‍ ആകെ നേടിയത്. ഇതില്‍ രണ്ടാം ഇന്നിങ്സില്‍ പൂജ്യത്തിനാണ് ഗംഭീര്‍ പുറത്തായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed