ബാ­ച്ചി­ലർ തൊ­ഴി­ലാ­ളി­കൾ­ക്കാ­യി­ ദ്വീപ്‌ നി­ർ­മ്മി­ക്കണമെ­ന്ന് ഉദ്യോ­ഗസ്ഥർ


മനാമ : മുഹറഖിൽ താമസിക്കുന്ന ബാച്ചിലേഴ്സായ പ്രവാസി തൊഴിലാളികളെ പാർപ്പിക്കുവാനായി പ്രത്യേകം ദ്വീപ്‌ നിർമ്മിക്കണമെന്ന് ബഹ്‌റിനി കൗൺസിലർ ആവശ്യപ്പെട്ടു. താമസസൗകര്യം, മാർക്കറ്റ്, ആരാധനാലയങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയോടെയായിരിക്കണം ദ്വീപിന്റെ നിർമ്മാണമെന്നും മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ പറഞ്ഞു. ഇത് ബാച്ചിലേഴ്സായ പ്രവാസികളുടെ താമസം മൂലം മുഹറഖിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വൻ മൂലധനം ആവശ്യമായി വരുമെന്നതിനാൽ തന്നെ പൊതു മേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെ വേണം ഈ സംരംഭം നടപ്പാക്കാൻ. തൊഴിലാളികളുടെ താമസത്തിന് വേണ്ടത്ര സ്ഥലം മുഹറഖിൽ ഇല്ലാത്ത സാഹചര്യത്തിൽ അംവാജ്, ദിയാർ അൽ മുഹറഖ് തുടങ്ങിയ ദ്വീപുകൾ പോലെ മനുഷ്യനിർമ്മിതമായ ദ്വീപ് നിർമ്മിക്കുന്നത് പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുറച്ച് നാളുകൾക്ക് മുന്പ് പ്രവാസികളായ ബാച്ചിലർ തൊഴിലാളികളുടെ താമസം റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് മാറ്റണമെന്ന് മറ്റൊരു എം.പി നിർദ്ദേശിച്ചിരുന്നു. ഷൂറാ കൗൺസിലിന്റെ പരിഗണനയിലുള്ള ഈ പ്രശ്
നത്തിന് പരിഹാരമെന്ന നിലയിലാണ് കൗൺസിലറുടെ നിർദ്ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed