സെബലേങ്കയെ വീഴ്ത്തി; ഫ്രഞ്ച് ഓപ്പണില്‍ കൊകൊ ഗാഫ് ജേതാവ്


ഷീബ വിജയൻ

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ യുഎസ് താരം കൊകൊ ഗാഫ് ജേതാവ്. ബെലാറൂസിന്‍റെ ലോകഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ അട്ടിമറിച്ചാണ് കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് കൊകൊ ഗാഫ് കിരീടമുയർത്തിയത്. സ്കോർ 7-6 (7–5), 2-6, 4-6. യുഎസ് താരത്തിന്‍റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. സെറീന വില്ല്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ യുഎസ് താരമാണ് കോകോ ഗോഫ്. 22 വയസു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റിക്കാർഡും ഗോഫിനെ തേടിയെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന തന്നെ.

article-image

dsfdfsdsfdfsfds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed