ഫണ്ട് പിരിവ് നടത്തിയിട്ടില്ല, യൂട്യൂബ് ചാനൽ തുടങ്ങിയത് അർജുനെ കണ്ടെത്താൻ ; ആരോപണം തള്ളി മനാഫ്


 അർജുന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്ന കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ്. തന്നെ ക്രൂശിക്കുന്നത് എന്തിനാണെന്ന് അറിയില്ല. താൻ ഫണ്ട് പിരിവ് നടത്തിയിട്ടില്ല. അങ്ങനെ തെളിയിച്ചാൽ പരസ്യമായി കല്ലെറിഞ്ഞു കൊന്നോട്ടെ. അർജുന്റെ കണ്ടെത്തുന്നത് വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇനി അത് സജീവമാക്കും ഉള്ളടക്കം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും പുതിയ ലോറിക്ക് അർജുന്റെ പേര് ഇടുമെന്നും മനാഫ് പ്രതികരിച്ചു.

താൻ കുടുംബത്തിന് പണം നൽകിയിട്ടില്ല. ഉസ്താദിനൊപ്പം പോയപ്പോൾ കുട്ടികളുടെ കയ്യിൽ കാശ് കൊടുത്തിരുന്നു. സാധാരണ മുതിർന്നവർ കുട്ടികൾക്ക് നൽകില്ലേ, അത് പോലെ. കാര്യമായ തർക്കങ്ങൾ കുടുംബവുമായി ഉണ്ടായിട്ടില്ല. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്നും മനാഫ് കൂട്ടിച്ചേർത്തു.

 

 

article-image

dzdszasasaw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed