കവര്‍ച്ചയും കൊലപാതകവും നടത്തിയ അഞ്ചു യമനികളെ സൗദി വധശിക്ഷക്ക് വിധേയമാക്കി
കവര്‍ച്ചയും കൊലപാതകവും നടത്തിയ അഞ്ചു യമനികളെ സൗദിയിൽ വധശിക്ഷക്ക് വിധേയമാക്കി. തെക്കന പ്രവിശ്യയായ അസീറിൽ ബുധനാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വന്തം നാട്ടുകാരനായ അഹ്മദ് ഹുസൈന്‍ അല്‍അറാദിയെ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും കവര്‍ച്ചയും കൊള്ളയും നടത്താൻ സംഘം രൂപവത്കരിച്ച് പ്രവർത്തിക്കുകയും ചെയ്ത ഹുസൈന്‍ സാലിം ഫിതൈനി, ഇബ്രാഹിം യഹ്‌യ അലി, അബ്ദുല്ല അലി ദര്‍വേശ്, അബ്ദുല്ല ഹസന്‍ മജാരി, ഹമൂദ് മസ്ഊദ് ശൗഇ എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.
asdfsd
