സൗദിയിൽ ഡീസൽ വില വർദ്ധിപ്പിച്ചു


സൗദി അറേബ്യയിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ റീട്ടെയിൽ വില പുതുക്കിനിശ്ചയിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് ജനുവരി മാസത്തെ റീട്ടെയിൽ വില പ്രഖ്യാപിച്ചത്. ഡീസൽ വിലയാണ് വലിയതോതിൽ വർധിപ്പിച്ചത്. നിലവിലെ 75 ഹലാലയിൽനിന്ന് 1.15 റിയാലായാണ് ഉയർത്തിയത്. 

എന്നാൽ, മറ്റിനങ്ങളിൽ വില വർധനയില്ല. 91 പെട്രോളിന് 2.18 റിയാലും 95 പെട്രോളിന് 2.33 റിയാലും മണ്ണെണ്ണക്ക് 93 ഹലാലയും പാചകവാതകത്തിന് 95 ഹലാലയുമാണ്.

article-image

sdfdsf

You might also like

  • Straight Forward

Most Viewed