സൗദിയും തുർക്കിയും അഞ്ചു പുതിയ കരാറുകൾ ഒപ്പുവച്ചു


സൗദിയും തുർക്കിയും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ. ഇരു രാജ്യങ്ങളും അഞ്ചു പുതിയ കരാറുകൾ ഒപ്പുവച്ചു. ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കാൻ തുർക്കി പ്രവർത്തിക്കും. കരാർ പ്രകാരം തുർക്കി നിർമിത ഡ്രോണുകൾ സൗദിക്ക് ലഭിക്കും. ഗൾഫ് ഭരണാധികാരികളുമായി ഫലപ്രദമായ ചർച്ചകൾ നടത്തി. മേഖലാ, ആഗോള പ്രശ്‌നങ്ങളും ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും വിശകലനം ചെയ്തു.

ശ്രദ്ധേയമായ പദ്ധതികളിലൂടെ ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണം ഭാവിയിൽ കൂടുതൽ ശക്തമാക്കും. ഇതിന്റെ അനുകൂല പ്രതിഫലനം വൈകാതെ തുർക്കി സമ്പദ്‌വ്യവസ്ഥയിൽ പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ വ്യവസായം, ഊർജം, ടൂറിസം അടക്കമുള്ള മേഖലകളിൽ പ്രതിഫലനമുണ്ടാകും. ഗൾഫ് പര്യടനത്തിനിടെ ഒപ്പുവച്ച കരാറുകൾ വേഗത്തിൽ നടപ്പാക്കുമെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞു.

article-image

േ്ിു്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed