വോയ്‌സ് ഓഫ് ആലപ്പി കൂട്ടായ്മ സ്‌നേഹോത്സവം 2023 സംഘടിപ്പിച്ചു
വോയ്‌സ് ഓഫ് ആലപ്പി കൂട്ടായ്മ സ്‌നേഹോത്സവം 2023 എന്ന പേരിൽ റിഫ ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ധനേഷ് മുരളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ട്രഷറർ ജി. ഗിരീഷ്,കുമാർ, ജോയിൻ സെക്രട്ടറി ബാലമുരളി, കലാവിഭാഗം സെക്രട്ടറിയും റിഫാ ഏരിയ കോർഡിനേറ്ററുമായ ദീപക് തണൽ, സുമൻ സഫറുള്ള, അജിത്, സന്തോഷ്ബാബു, എന്നിവർ സംസാരിച്ചു.
റിഫാ ഏരിയ സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതം പറഞ്ഞ യോഗത്തിൽ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും, ബഹ്റൈൻ പ്രവാസിയും ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര സ്വദേശിയായ റജി ജോർജ്ജിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. റിഫാ ഏരിയ ട്രഷറർ ജീമോൻ ജോയ് നന്ദി രേഖപ്പെടുത്തി. അരങ്ങു ആലപ്പിയുടെ കലാകരൻമാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ിപ്

