ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് 6 മാസം തടവും 50,000 റിയാൽ പിഴയും

ഹജ്ജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് 6 മാസം തടവും 50,000 റിയാൽ (10 ലക്ഷം രൂപ) പിഴയും ലഭിക്കുമെന്ന് പൊതുസുരക്ഷാവിഭാഗം അറിയിച്ചു. നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴ വർദ്ധിക്കും കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടും. കുറ്റക്കാരൻ വിദേശിയെങ്കിൽ ശിക്ഷയ്ക്കുശേഷം പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തും.
സുഗമവും സുരക്ഷിതവുമായ ഹജ് തീർഥാടനം ഒരുക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോട് സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
tuyftu