തടവുകാരന് സൗദി ജയിലില്‍ ഫൈവ് സ്റ്റാര്‍ വിവാഹം

റിയാദ്: സൗദി ജയിലില്‍ തടവുകാരന് ഫൈവ് സ്റ്റാര്‍ വിവാഹം. സുരക്ഷാ കുറ്റത്തിന് അറസ്റ്റിലായ തടവുകാരനാണ് ദമാമിലെ ജയിലില്‍ ഫൈവ് സ്റ്റാര്‍ വിവാഹം അധികൃതര്‍ സ്വന്തം ചിലവില്‍ നടത്തി കൊടുത്തത്. വിവാഹത്തിനിടെ നിരവധി സമ്മാനങ്ങളാണ് തടവുകാരന് ലഭിച്ചത്.
വരന്റേയും വധുവിന്റേയും ബന്ധുക്കളും വിവാഹത്തിന് ജയിലില്‍ എത്തിയിരുന്നുവെന്നു. വിവാഹ ശേഷം വധൂവരന്മാര്‍ക്കായി 10,000 സൗദി റിയാലിന്റെ ചെക്ക് സൗദി ആഭ്യന്തരകാര്യ മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. വധൂവരന്‍മാര്‍ക്ക് ഹണിമൂണ്‍ ആഘോഷിക്കാനുള്ള എല്ലാ സൗകര്യങ്ങളും ജയിലില്‍ ഒരുക്കിയിരുന്നു.