ഹറമൈന്‍ എക്‌സ്പ്രസ്; യാത്രാ നിരക്ക് പ്രഖ്യാപിച്ചു


ജിദ്ദ: അടുത്ത വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകാന്‍ പോകുന്ന ഹറമൈന്‍ റെയില്‍വേയുടെ യാത്രാ നിരക്കുകളെ സംബന്ധിച്ചുള്ള ഏകദേശ വിവരം ഹറമൈന്‍ റെയില്‍വേ പ്രൊജക്ട് ജനറല്‍ മാനേജര്‍ ബസാം സല്‍മാന്റെ വ്യക്തമായി.

ഫസ്റ്റ് ക്ലാസ് യാത്രക്ക് കിലോമീറ്ററിനു 50 ഹലാല വീതവും സെക്കന്‍ഡ് ക്ലാസ് യാത്രക്ക് കിലോമീറ്ററിനു 33 ഹലാല വീതവുമായിരിക്കും ചാര്‍ജ്ജ് ഈടാക്കുക. റെയില്‍വേ പ്രൊജക്ട് മാനേജറുടെ പ്രസ്താവന പ്രകാരം മക്കയില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള ഹറമൈന്‍ എക്‌സ്പ്രസ് റെയില്‍വേയുടെ യാത്രാ നിരക്കുകള്‍
മക്ക-മദീന: ഫസ്റ്റ് ക്ലാസ്: 224 റിയാല്‍. സെക്കന്‍ഡ് ക്ലാസ്: 148 റിയാല്‍ (448 കിലോ മീറ്റര്‍)

ജിദ്ദ-മദീന: ഫസ്റ്റ് ക്ലാസ്: 185.5 റിയാല്‍. സെക്കന്‍ഡ് ക്ലാസ്: 122.5 റിയാല്‍ (371 കിലോ മീറ്റര്‍)

ജിദ്ദ-മക്ക: ഫസ്റ്റ് ക്ലാസ്: 38.5 റിയാല്‍. സെക്കന്‍ഡ് ക്ലാസ്: 25.5 റിയാല്‍ (77 കിലോ മീറ്റര്‍)

ജിദ്ദ-റാബിഗ്: ഫസ്റ്റ് ക്ലാസ്: 56 റിയാല്‍. സെക്കന്‍ഡ് ക്ലാസ്: 37 റിയാല്‍ (112 കിലോ മീറ്റര്‍)

മക്കയില്‍ നിന്നും മദീനയിലെത്താന്‍ രണ്ടു മണിക്കൂറായിരിക്കും യാത്രാ സമയം. മക്കയുടെയും മദീനയുടെയും ഇടയില്‍, ജിദ്ദ, റാബിഗ് എന്നീ രണ്ടു സ്‌റ്റേഷനുകളാണുള്ളത്. ജിദ്ദ-മക്ക റൂട്ടില്‍ മണിക്കൂറില്‍ ഏഴ് ട്രെയിനുകളും മക്ക-മദീന റൂട്ടില്‍ മണിക്കൂറില്‍ രണ്ടു ട്രെയിനുകള്‍ വീതവും സര്‍വീസ് നടത്താനാണു നിലവിലെ പദ്ധതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed