ബാർ കോഴ: വിജിലൻസ് കോടതി വിധിക്കെതിരെ എഡിജിപി ഹൈക്കോടതിയിൽ


കൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്തണമെന്ന വിജിലൻസ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് എഡിജിപി ഹൈക്കോടതിയെ സമീപിച്ചു. വിജിലൻസ് ഡയറക്ടറുടെ അധികാരത്തെ ചോദ്യം ചെയ്തത് ശരിയല്ല. എസ്പി സുകേശന്റെ വസ്തുത റിപ്പോർട്ട് കേസ് ഡയറിയുടെ ഭാഗമല്ല. മാധ്യമങ്ങൾക്ക് റിപ്പോർട്ട് നൽകിയത് ശരിയല്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി ഉച്ചയ്ക്കു ശേഷം പരിഗണിക്കും.