തൃശൂർ വാഹനാപകടം: മരിച്ചവരുടെ എണ്ണം ഏഴായി

തൃശൂർ: എറണാകുളം-പാലക്കാട് ദേശീയ പാതയ്ക്ക് സമീപം ടാറ്റാ സുമോ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി. ആലത്തൂർ കാട്ടിശേരി സ്വദേശികളായ പുതുമനശേരിക്കുളം വീട്ടിൽ ഇസ്മയിൽ, ഹവ്വമ്മ, ഇസ്‌ഹാഖ്, ഹൗസത്ത്, ഇർഫാന, മൻസൂർ, ഡ്രൈവർ ശിവപ്രസാദ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന എട്ടുവയസ്സുകാരൻ ഇജാസ് മാത്രമാണ് രക്ഷപ്പെട്ടത്. ഇജാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.