സൗദിയിലെ ബിഷയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

സൗദിയിലെ ബിഷയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. താനൂർ മൂലക്കൽ ഷറിൻ ബാബുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖമീസ് മുശൈത്തിൽ നിന്നും ബിഷയിലേക്ക് പോകവെയാണ് അപകടം.
കൊവിഡ് കാലത്ത് നാട്ടിലെത്തിയ ഷറിൻ ബാബു ഈയിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുശൈത്തിൽ തിരിച്ചെത്തിയത്. പിതാവ് ഷുക്കൂർ ഖമീസ് മുശൈത്തിൽ മുൻ പ്രവാസി ആയിരുന്നു.