സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്യാം; അനുമതി നൽകി സൗദി


സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകി സൗദി ഭരണകൂടം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഡോക്ടർമാരുടെ ജോലി നിബന്ധനകളിൽ മാറ്റം വരുത്തി. ഇനിമുതൽ സ്വകാര്യ ആശുപത്രികളിലും സേവനം ചെയ്യാം. സർക്കാർ ആശുപത്രികളിലെ ജോലി കഴിഞ്ഞുളള ഒഴിവുസമയങ്ങളിലാണ് പ്രാക്ടീസിന് അനുമതിയുളളത്. ഇതിനായി സമര്‍പ്പിച്ച കരട് നിര്‍ദ്ദേശങ്ങള്‍ മന്ത്രി സഭ അംഗീകരിച്ചു. പ്രവിശ്യകള്‍ കേന്ദ്രീകരിച്ചുളള ടൂറിസവുമായി ബന്ധപ്പെട്ട് വികസന അതോറിറ്റികള്‍ രൂപീകരിക്കുന്നതിനും, കേസ് നടപടികള്‍ക്കുള്ള ചെലവുകള്‍ നിര്‍ണയിക്കുന്ന ജുഡിഷ്യല്‍ കോസ്റ്റ് ആക്ട് നടപ്പാക്കുന്നതിനുമുള്ള നിയമാവലിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

 

You might also like

Most Viewed