ഇഖാമയുള്ളവർക്ക് വാക്സീനെടുക്കാതെയും ക്വാറന്റീൻ ഇല്ലാതെ സൗദിയിൽ പ്രവേശിക്കാം

ഇഖാമയുള്ളവർക്ക് വാക്സീനെടുക്കാതെയും ക്വാറന്റീൻ ഇല്ലാതെ സൗദിയിൽ പ്രവേശിക്കാം. കോവിഡ് 19 വാക്സീനെടുക്കാത്ത ഇഖാമയുള്ളവർക്കും (താമസ രേഖ) പൗരന്മാർക്കും ക്വാറന്റീൻ ഇല്ലാതെ സൗദിയിലേക്ക് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. സൗദി അറേബ്യയിലേയ്ക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്ന് ഇതോടെ വ്യക്തമായി. എന്നാൽ ഉംറ, ടൂറിസം, കുടുംബ സന്ദർശക വീസകൾ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളിലും കോവിഡ് ചികിത്സക്കുള്ള ഇൻഷൂറൻസ് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് തലാൽ അൽ ഷൽഹൂബ് പറഞ്ഞു. നേരത്തെ വാക്സീനെടുക്കാത്തവർക്ക് സൗദിയിലേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമായിരുന്നു