ഹറം പള്ളിയിലും പരിസരങ്ങളിലും അനുമതിയില്ലാതെ പ്രവേശിക്കുന്നവര്‍ക്ക് കനത്ത പിഴ


മക്ക: അനുമതി രേഖയില്ലാത്തവര്‍ മക്കയിലെ വിശുദ്ധ ഹറമിലും പരിസരങ്ങളിലും ഹജജിന്റെ പുണ്യകര്‍മ്മങ്ങള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലും പ്രവേശിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു, തിങ്കളാഴ്ച മുതല്‍ ജൂലായ്‌ 23 വരെയാണ് വിലക്കുള്ളത്. അനധികൃതമായി മക്ക അടക്കമുള്ള ഹജജ് കര്‍മ്മം നടക്കുന്ന പുണ്യ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴയും ഇരട്ടിയാകും.

You might also like

  • Straight Forward

Most Viewed