സൗദിയിലെ പുതിയ അറാർ‍ വിമാനത്താവളം തുറന്നു


റിയാദ്: സൗദിയിലെ പുതിയ അറാർ‍ വിമാനത്താവളം പ്രവിശ്യ ഗവർ‍ണർ‍ ഉദ്ഘാടനം ചെയ്തു. ഒരേ സമയം നാലു വിമാനങ്ങൾ‍ക്ക് സേവനം നൽ‍കുന്ന ആറു ഗെയ്റ്റുകൾ‍ പുതിയ എയർ‍പോർ‍ട്ടിലുണ്ട്. തിരക്ക് കണക്കിലെടുത്താണ് പുതിയ വിമാനത്താവളം നിർമിച്ചിരിക്കുന്നത്. പ്രവിശ്യ ഗവർ‍ണർ‍ ആയ ഫൈസൽ‍ ബിന്‍ ഖാലിദ് ബിന്‍ സുൽ‍ത്താന്‍ രാജകുമാരനാണ് പുതിയ വിമാനത്താവളം ജനങ്ങൾ‍ക്കായി തുറന്നു കൊടുത്തത്.

ഗതാഗത മന്ത്രിയും ജനറൽ‍ അതോരിറ്റി ഓഫ് സിവിൽ‍ ഏവിയേഷന്‍ ഡയറക്ടർ‍ ബോർ‍ഡ് ചെയർ‍മാനുമായ എന്‍ജിനീയർ‍ സ്വാലിഹ് അൽ‍ജാസിറും ചടങ്ങിലെത്തി. ഓൺലൈൻ സ്വിച്ചിങിലൂടെയായിരുന്നു ഉദ്ഘാടനം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed