സൗദി അറേബ്യ അന്താരാഷ്ട്ര യാത്രാ സര്‍വീസുകൾ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി

റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ കര, കടൽ, ആകാശം വഴിയുള്ള യാത്രാ വിലക്ക് നീട്ടി. മാർച്ച് 31-ന് സർവീസുകൾ പുനരാരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം മേയ് 17 വരെ വിലക്ക് നീട്ടി. നിശ്ചിത സമയത്തിനകം കോവിഡ് വാക്സിൻ വിതരണം പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് വിലക്ക് നീട്ടിയതെന്നും പൊതുജനാരോഗ്യം പരിഗണിച്ചാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.