സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു; മലയാളിയടക്കം 4 മരണം


റിയാദ്: റിയാദിലെ ദവാദ്മിയിൽ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളിയടക്കം നാലു പേർ മരിച്ചു. കൊല്ലം അഴൂർ വട്ടപ്പാറ സ്വദേശി ജംഷീർ(30) ആണ് മരിച്ച മലയാളി. രണ്ടു സൗദി പൗരൻമാരും ട്രെയിലർ ഡ്രൈവറുമാണ് മറ്റുള്ളവർ.

അൽഖർന അരാംകോ റോഡിൽ ദവാദ്മിക്ക് അൽപം അകലെ ഗിർണക്ക് മുമ്പ് ബിൻജാമ എന്ന സ്ഥലത്താണ് അപകടം. റിയാദിൽ നിന്ന് ദവാദ്മിയിലേക്ക് പച്ചക്കറിയുമായി വാനിൽ വരികയായിരുന്നു ജംഷീറും സുഹൃത്ത് സുധീറും. സുധീർ അപകടത്തിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടു നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച വാനിനെ മറികടക്കാൻ ശ്രമിച്ച പിക്കപ്പ് നിയന്ത്രണം വിട്ട് മറിയുകയും അതിനിടയിൽ വാൻ മറ്റൊരു ട്രൈലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനങ്ങൾ കത്തുകയും ചെയ്യുകയായിരുന്നു. ആറു മാസങ്ങൾക്ക് മുമ്പാണ് ജംഷീർ പുതിയ വീസയിൽ സൗദിയിൽ എത്തിയത്.

You might also like

  • Straight Forward

Most Viewed