നിറം 2025: ടിക്കറ്റ് പ്രകാശനം നടന്നു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കാത്തിരിക്കുന്ന കലാവിരുന്നായ ‘നിറം 2025’ ന്റെ ടിക്കറ്റ് പ്രകാശനം സൽമാനിയയിലെ കെ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് നടന്നു. സ്‌പാക് ഗ്രൂപ്പ് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ആംസ്റ്റർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പാർവതിക്ക് ആദ്യ ടിക്കറ്റ് കൈമാറി.

ഹാപ്പി ഹാൻഡ്‌സ് പബ്ലിസിറ്റി ആൻഡ് അഡ്‌വെർടൈസിങ്ങിന്റെ ബാനറിൽ നടക്കുന്ന ഈ മെഗാ ഇവന്റിൽ മലയാള സിനിമയിലേയും സംഗീതത്തിലേയും പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. നടൻ കുഞ്ചാക്കോ ബോബൻ, ഗായകൻ എം. ജി. ശ്രീകുമാർ, നടനും സംവിധായകനുമായ രമേശ് പിഷാരടി, റഹ്മാൻ പത്തനാപുരം, പിന്നണി ഗായിക ശിഖ എന്നിവരാണ് പങ്കെടുക്കുന്ന പ്രധാന കലാകാരന്മാർ.

article-image

ഡിസംബർ 15ന് തിങ്കളാഴ്ച ബഹ്‌റൈൻ ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചാണ് നിറം 2025 അരങ്ങേറുക. 1600 ഓളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ടിക്കറ്റ് ലോഞ്ചിങ് ചടങ്ങിൽ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, നിറം പ്രൊഡ്യൂസർ ബൈജു കെ. എസ്., പ്രോഗ്രാം ഡയറക്ടർ മുരളീധരൻ പള്ളിയത്ത്, ട്രഷറർ രവി ആർ. പിള്ള, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി 3871 1299 അല്ലെങ്കിൽ 3389 3366 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sfsdf

You might also like

  • Straight Forward

Most Viewed