'സ്റ്റഡി ഇൻ ഇന്ത്യ' എഡ്യൂക്കേഷൻ ഫെയറിന് ബഹ്‌റൈനിൽ തുടക്കം: വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ പരിചയപ്പെടുത്തുന്ന 'സ്റ്റഡി ഇൻ ഇന്ത്യ' എഡ്യൂക്കേഷൻ ഫെയറിന്റെ നാലാമത്തെ എഡീഷൻ ബഹ്‌റൈനിലെ സീഫിലുള്ള റാമി ഗ്രാൻഡ് ഹോട്ടലിൽ ആരംഭിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സെപ് ഈവന്റ്‌സ് & മീഡിയ പ്രൈവറ്റ് ലിമിറ്റഡാണ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള പത്ത് പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഫെയറിൽ പങ്കെടുക്കുന്നുണ്ട്. ലോറൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ എഡ്യൂക്കേഷനാണ് പരിപാടിയുടെ സപ്പോർട്ട് പാർട്ണർ.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും, അഡ്മിഷൻ നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയാനും, വിവിധ സ്കോളർഷിപ്പ് സ്കീമുകളെക്കുറിച്ച് മനസ്സിലാക്കാനും ഈ എക്‌സിബിഷൻ അവസരം ഒരുക്കുന്നു. പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര ഫെയർ ഉദ്ഘാടനം ചെയ്തു. എസ്പാക് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ, ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, സെപ് ഈവന്റ്‌സ് & മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടർ സഞ്ജയ് താപ്പ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
എഡ്യൂക്കേഷൻ ഫെയർ ഇന്ന് (നവംബർ 15) വൈകുന്നേരം സമാപിക്കും.
dsfs
