തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; ഏഴ് പേർ മരിച്ചു


ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലില്‍ ആണ് അപകടമുണ്ടായത്. മരിച്ചവരിൽ പടക്ക നിർമാണ ശാലയുടെ ഉടമയും ഉൾപ്പെടുന്നു. 

അപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവഗുരുതരമാണ്. മരിച്ചവർ എല്ലാവരും തൊഴിലാളികളാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Straight Forward

Most Viewed