ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർ‍ന്ന് സൽ‍മാൻ രാജാവ്‌


റിയാദ്: ഇന്ത്യയുടെ 74−ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തിൽ മുഴുവന്‍ ഇന്ത്യക്കാ‍ർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നതായി അദ്ദേഹം അറിയിച്ചു. 

ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ സാധിക്കട്ടെയെന്നും സൽമാൻ രാജാവ് ആശംസിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ട് രാഷ്ട്രപതിക്ക് സന്ദേശമയച്ചു.

You might also like

Most Viewed