സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും സൗദിയിലേക്ക് കരമാർഗം തിരിച്ചുവരാം


റിയാദ്: സൗദിയിൽ സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും സൗദിയിലേക്ക് കരമാർഗം തിരിച്ചുവരാനുള്ള സംവിധാനം പ്രാബല്യത്തിൽ. യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ജി സി സി രാജ്യങ്ങളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ ഇത്തരത്തിൽ തിരിച്ചുവരാനാവുക. സ്വദേശികൾ അവരുടെ കുടുംബാംഗങ്ങൾ, വേലക്കാരും സേവകരുമായ അവരുടെ ആശ്രിതർ എന്നിവർക്ക് ഇത്തരത്തിൽ തിരിച്ചു വരാനാവും. തിരിച്ചുവരവിന് പ്രത്യേക രേഖകൾ ശരിപ്പെടുത്തുകയോ അപേക്ഷ സമർപ്പിക്കുകയോ വേണ്ടതില്ല.

സൗദി-യു എ ഇ, അതിർത്തിയിലും സമാന സേവനം ലഭ്യമാണെന്നാണ് റിപ്പോർട്ട്. മാർച്ച് ഏഴ് മുതൽ അടഞ്ഞു കിടന്ന കര മാർഗമുള്ള അതിർത്തികൾ ഇതോടെ സജീവമാകും. തിരിച്ചെത്തുന്നവർ നിർണിത ദിവസം ക്വറന്റീനിൽ കഴിയണമെന്ന് സൗദി അധികൃതർ നിർദേശിച്ചിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed