സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് പെരിന്തൽമണ്ണ സ്വദേശി മരിച്ചു


റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയിലായിരുന്നു അപകടം. മലപ്പുറം പെരിന്തൽമണ്ണ അരക്കുപറന്പ് പുത്തൂർ ഓങ്ങോട്ടിൽ സ്വദേശി വലിയ പീടികക്കൽ അബ്ദുറഹീം (35) ആണ് മരിച്ചത്. അൽബാഹ റോഡിൽ അബഹയിൽ നിന്നും 200 കിലോമീറ്റർ അകലെ സബ്ത് അൽഅലായ എന്ന സ്ഥലത്താണ് സംഭവം. തിങ്കളാഴ്ച രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗന്റെ വാഹനം വന്നിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീണ് തത്സമയം തന്നെ മരണം സംഭവിച്ചു. 14 വർഷമായി പ്രവാസിയായ അബ്‍ദുറഹീം ജിദ്ദയിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സ്കൂൾ അവധി ആയതിനാൽ സ്‌പോൺസറുടെ ജന്മനാടായ സബ്‍തു അൽഅലായയിൽ മൂന്ന് ദിവസം മുന്പാണ് എത്തിയത്. സ്‌പോൺസർക്ക് മരുന്ന് വാങ്ങാനായി ടൗണിൽ വാഹനം നിർത്തി മെഡിക്കൽ ഷോപ്പിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed