കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് രണ്ട് കിലോ സ്വർണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഇന്ന് പുലർച്ചെയാണ് കരിപ്പൂരിൽ വീണ്ടും കസ്റ്റംസ് സ്വർണ കള്ളക്കടത്ത് പിടികൂടിയത്. വന്ദേ ഭാരത് വിമാന സർവീസിന്റെ ഭാഗമായി ഷാർജയിൽ നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലെ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

