സ്വപ്ന സുരേഷിനു ഫ്ളാറ്റ് ബുക്ക് ചെയ്യാൻ വിളിച്ചത് മുഖ്യമന്ത്രിയുടെ ഐടി വകുപ്പ് ഉദ്യോഗസ്ഥൻ


തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു ഫ്ളാറ്റ് ബുക്ക് ചെയ്യാൻ സെക്രട്ടേറിയറ്റിൽനിന്നു വിളിച്ചതു മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രൻ. ശിവശങ്കറിന്‍റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണു ഫ്ളാറ്റ് ബുക്കു ചെയ്തതെന്ന് അരുണ്‍ മാധ്യമങ്ങളോടു പറഞ്ഞു. മേയ് അവസാനമാണ് ശിവശങ്കർ ഫ്ളാറ്റിന്‍റെ കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. സുഹൃത്തിന്‍റെ കുടുംബത്തിനു ഫ്ളാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്. 

വാട്സ്ആപ്പിലൂടെയാണു വിവരങ്ങൾ കൈമാറിയത്. ഇതനുസരിച്ചു ഫ്ളാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ചു റേറ്റ് ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചിരുന്നെന്നും അരുണ്‍ പറഞ്ഞു. ശിവശങ്കറിനൊപ്പം വിദേശ യാത്രകളിലും അരുണ്‍ പങ്കെടുത്തിരുന്നു. 2018 ഒക്ടോബർ 14 മുതൽ 18 വരെ ദുബൈയിയിലേക്കു നടത്തിയ യാത്രയുടെ ചിലവ് വഹിച്ചത് ടെക്നോപാർക്കായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed