സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ജുബൈൽ: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മലയാളി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് പള്ളിപ്പുറം സിആർപിഎഫിന് സമീപം ലക്ഷ്മി എേസ്റ്ററ്റ് റോഡിൽ ഷമീബ് മൻസിലിൽ അബ്ദുറഹ്മാൻ ബഷീർ (60)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.
പനി ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസം മുട്ടലും ചുമയും അനുഭവപ്പെട്ടതോടെ ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റ് പ്രതിനിധികളുടെ സഹായത്തോടെ മുവാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ജുബൈലിലെ സ്വകാര്യ കന്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.