കോഴിക്കോട്ട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിനിയായ ഷബ്‌നാസ് (26) ആണ് മരിച്ചത്. അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയാണ് മരണം. ഈ മാസം 22നാണ് അർബുദ രോഗ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നീരിക്ഷണത്തിൽ കഴിയവെയാണ് മരിച്ചത്. ഇവരുടെ സ്രവ സാന്പിളുകൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം ഇന്ന് വരും. അന്തിമ ഫലം എത്തിയാൽ മാത്രമെ മരണ കാരണം വ്യക്തമാവൂ.