കോവിഡ് പ്രതിരോധത്തിന് 5000 കോടി റിയാലിന്റെ പദ്ധതിയുമായി സൗദി രാജാവ്

റിയാദ്: കോവിഡ് പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് 5000 കോടി റിയാലിന്റെ സാമ്പത്തിക ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉന്നമനത്തിന് നേരത്തെ പ്രഖ്യാപിച്ച 7,000 കോടിയിലേറെ റിയാലിന്റെ സഹായ പദ്ധതിക്കു പുറമേയാണിത്.
ഫീസ് ഇളവുകൾ, സർക്കാർ ഫീസുകളുടെ അടവ് നീട്ടിവയ്ക്കൽ അടക്കമുള്ള പദ്ധതികളും ഇതിൽ ഉൾപെടും. വ്യാപാര, വ്യവസായ, കാർഷിക മേഖലാ ഉപയോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ 30 ശതമാനം ഇളവ് നൽകും. ഇത് ഉൾപെടെ വൻ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.