സൗദിയിൽ കടകളിൽ കുട്ടികൾക്ക് വിലക്ക്

റിയാദ്: സൗദിയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾ കടകളിൽ പ്രവേശിക്കുന്നത് വിലക്കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. കുട്ടികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള നടപടിയോട് സ്വദേശികളും വിദേശികളും സഹകരിക്കണമെന്നു വാണിജ്യമന്ത്രാലയം അഭ്യർത്ഥിച്ചു.