സൗദിയിലെ ഡ്രോൺ ആക്രമണം; കുതിച്ചുയർന്ന് എണ്ണവില: ബാരലിന് 70 ഡോളര്‍ വരെ വില ഉയര്‍ന്നു

റിയാദ്: സൗദിയിൽ ഹൂതികളുടെ ഡ്രോൺ അക്രമണമുണ്ടായതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ കൂടി. 28 വർഷത്തിനിടയിൽ ഒറ്റ ദിവസംകൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനവാണ് എണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് കൂടിയത്. ബാരലിന് 70 ഡോളര്‍ വരെ വില ഉയര്‍ന്നു. കഴിഞ്ഞ 28 വര്‍ഷത്തിനിടെ അസംസ്കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇത്. ഇതിന് മുമ്പ് ഇറാഖ്- കുവൈറ്റ് യുദ്ധ കാലയളവില്‍ മാത്രമാണ് എണ്ണവിലയില്‍ ഇത്രയധികം വർധന രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ക്രൂഡ‍് വില ബാരലിന് 80 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഹൗതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് വില വർധിച്ചതന്നാണ് റിപ്പോർട്ട്.എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ആഴ്ചകളെടുത്തേക്കുമെന്നാണ് സൂചന. സൗദി അറേബ്യയില്‍ നിന്നുളള എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് ഇന്ത്യന്‍ വിപണിയിലും വില വര്‍ധന പ്രതിഫലിക്കും.
നേരത്തെ, ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അബ്ക്യൂക്കിലെയും ഖുറൈസിലെയും കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്.