വ്യാജ സിംകാർഡ് : നാലംഗ മലയാളി സംഘം അറസ്റ്റിൽ

മക്ക : സൗദിയിൽ വ്യാജ സിം കാർഡ് ഇടപാട് നടത്തിയ കേസിൽ നാലംഗ മലയാളി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഫാത്തിമ ഗോൾഡ് ജ്വല്ലറി ഉടമ കെ.വി.മുഹമ്മദും രണ്ടു സഹോദരൻമാരും മരുമകനുമാണ് അറസ്റ്റിലായത്.
വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയൽ കാർഡ്)ഉപയോഗിച്ച് സിംകാർഡുകൾ സംഘടിപ്പിച്ചുവെന്നാണ് കേസ്. ഇവരുടെ താമസ സ്ഥലത്തു നിന്നും കാറിൽനിന്നും വൻ തോതിൽ സിംകാർഡുകളും പണവും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.