റമദാൻ അവസാ­ന പത്തിൽ ജനങ്ങൾ ചെ­ലവഴി­ച്ചത് 160 കോ­ടി­ ദി­നാ­ർ


കുവൈത്ത് സിറ്റി : റമദാനിലെ അവസാന പത്ത് ദിവസം കുവൈത്തിൽ സ്വദേശികളും വിദേശികളും ചെലവഴിച്ചത് 1.6 ബില്യൺ ദിനാർ (ഏകദേശം 36,160 കോടി രൂപ). ഇത്രയും ദിവസത്തിനുള്ളിൽ രാജ്യത്തെ എ.ടി.‌എമ്മുകളിൽ നിന്ന് പിൻവലിച്ചത് 190ദശലക്ഷം ദിനാർആണെന്ന് സ്ഥിതിവിവരക്കണ ക്ക് വ്യക്തമാക്കുന്നു. 

വ്യാപാര കേന്ദ്രങ്ങളിലെ ഓൺ‌ലൈൻ സംവിധാനം വഴി 46 ലക്ഷം ഇടപാടുകളിലൂടെ 265 ദശലക്ഷം ദിനാർ ചെലവഴിച്ചിട്ടുണ്ട്. കെനെറ്റ് വഴി നൽകിയ സഹായത്തിന്റെ തുക 90ലക്ഷം ദിനാറോളം വരും. 1,40,000 ഇടപാടുകളി ലൂടെയാണ് അത്.  

 അതേസമയം പെരുന്നാൾ അവധിയിൽ 2,56,000 യാത്രക്കാർ കുവൈത്ത് രാജ്യാന്തര വിമാനത്താവളം ഉപയോഗിച്ചതായി വ്യോമയാന ഡയറക്ടർ ജനറൽ യൂസുദ് അൽ ഫൌസാൻ അറിയിച്ചു. 1700 വിമാന സർവ്വീസുകൾ വഴിയാണ് ഇത്രയും പേർയാത്രചെയ്‌തത്. യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടും വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണഗ തിയിൽ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed