ശന്പള വിതരണത്തിലെ വിവേചനം നിരീക്ഷിക്കണമെന്ന് സൗദി ശൂറാ കൗൺസിൽ
റിയാദ് : ശന്പള വിതരണത്തിനെതിരെ സൗദി ശൂറാ കൗൺസിൽ രംഗത്ത്. രാജ്യത്ത് സ്ത്രീക ൾക്കും പുരുഷന്മാർക്കും വിതരണം ചെയ്യു ന്ന ശന്പളത്തിലെ വിവേചനം നിരീക്ഷിക്കണമെന്നാണ് ശൂറാ കൗൺസിൽ അംഗങ്ങളുടെ ആവശ്യം. സ്വകാര്യ മേഖലയിൽ ജോലി ചെ യ്യുന്ന വനിതകളുടെ ശന്പളം സംബന്ധിച്ച് തൊഴിൽ സാമൂഹിക വികസനകാര്യ മന്ത്രാലയം മേൽനോട്ടം വഹിക്കണമെന്നും രണ്ട് വനിതാ അംഗങ്ങൾ ശൂറാ കൗൺസിലിൽ നിർദ്ദേശിച്ചു.
വനിതകളുടെ തൊഴിലും പ്രതിഫലവും സംബന്ധിച്ച് ശൂറാ കൗൺസിൽ ഉപസമിതി സമർപ്പിച്ച ശുപാർശകൾ തൊഴിൽ മന്ത്രാലയം ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്ന തെന്ന് ശൂറാ കൗൺസിൽ അംഗങ്ങളായ ഡോ. മദീ അൽ ഖലഫ്, ഡോ. ലതീഫ അശാലൻ എന്നിവർ പറഞ്ഞു. തൊഴിൽ നിയമം സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ വിവേചനമില്ലാതെ തുല്യമായ വേതനം വിതരണം ചെയ്യണം. വനിതകൾക്ക് ലഭിക്കുന്ന ശന്പളത്തിന്റെ കാര്യത്തിൽ ലോകത്ത് 140−ൽ 107−ാം സ്ഥാനമാണ് സൗദി അറേബ്യയ്ക്കുള്ളത്. സർക്കാർ ജീവനക്കാർക്ക് പുരുഷന്മാരുടേതിന് തുല്യമായ വേതനമാണ് വനിതകൾക്കും ലഭിക്കുന്നത്.

