ദുബൈ എയർപോർട്ട് - കാസാബ്ലാങ്ക സ്ട്രീറ്റിലെ പുതിയ പാലം ഗതാഗതത്തിനായി തുറന്നു
ദുബൈ : ദുബൈ എയർപോർട്ട്−-കാസാ ബ്ലാങ്ക സ്ട്രീറ്റിലെ പുതിയപാലം ഗതാഗതത്തിനായി തുറക്കും. കാർഗോ വില്ലേജിന്റെ അടുത്താണ് പുതിയപാലം. എയർപോർട്ട്− കാസാബ്ലാങ്ക ഇന്റർസെക്ഷൻ വികസന ത്തിന്റെ ഭാഗമാണ് എയർപോർട്ടിൽ നിന്ന് കാസാബ്ലാങ്കയിലേക്കുള്ള ദിശയിൽ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന പുതിയ പാലമെന്ന് ആർ.ടി.എ ചെയർമാൻ മാതർ അൽ തായർ പറഞ്ഞു.
ഇതിനു പുറമെ ഗർഹൂദിൽ നിന്നുള്ള വണ്ടികൾക്ക് ടെർമിനൽ ഒന്നിലേക്കും മൂന്നിലേക്കും നേരിട്ടെത്താൻ സാധിക്കുന്നബദൽ റോഡും നിർമ്‍മിക്കും. കാസാബ്ലാങ്ക യിൽ നിന്ന് ഗർഹൂദിലേക്കുള്ള റോഡിലെ ലെയിനുകളുടെ എണ്ണം മൂന്നിൽ നിന്ന് നാലാക്കി.
കാസാബ്ലാങ്കയിലെ ഗതാഗത തടസ്സം കുറയ്ക്കാൻ പദ്ധതി സഹായമാകും. 2020−ഓടെ ദുബൈ അന്താരാഷ്ട വിമാനത്താവളം വഴിയാത്ര ചെയ്യുന്നവരുടെ എണ്ണം 92 ദശലക്ഷമാകും. ഇത് മുന്നിൽ കണ്ടാണ് എയർപോർട്ട് റോഡ് വികസനം നടപ്പാക്കുന്നതെന്നും മാതർ അൽ തായർ പറഞ്ഞു.
നാദ് അൽ ഹമ്മറിൽ നിന്ന് എയർപോർട്ടിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ രണ്ടു ലെയിനുകളുള്ള പാലം വരും. പുതിയ പാലത്തിലേക്കുള്ള സൂചന ബോർഡുകളും അറിയിപ്പുകളും ശ്രദ്ധിക്കണമെന്നും ആർ.ടി.എ ചെയർമാൻ മാതർ അൽ തായർ വാഹനയുടമകളോട് നിർദ്ദേശിച്ചു.

