സൗ­ദി­യിൽ പി­ടി­യി­ലാ­യ നി­യമ ലംഘകരു­ടെ­ എണ്ണം 180000 കടന്നു­


റിയാദ് : സൗദിയിൽ ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ നിയമ ലംഘകരിൽ 99 ശതമനവും യെമൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. രാജ്യത്ത് പൊതുമാപ്പ് അവസാനിച്ചതിനെ തുടർന്ന് നവംബർ 15ന് ആരംഭിച്ച പരിശോധനയിലാണ് ഇത്രയും നിയമ ലംഘകർ പിടിയിലായത്.

താമസാനുമതി രേഖയായ ഇഖാമ നിയമ ലംഘിച്ചതിന് 1.01 ലക്ഷം വിദേശികളാണ് പിടിയിലായത്. തൊഴിൽ നിയമ ലംഘകരായ 52,835 പേരും കസ്റ്റഡിയിലായി. യെമൻ കര അതിർത്തി വഴി അനധികൃതമായി കടന്നതെന്ന് കരുതുന്ന 26,639 പേരെയും പിടികൂടിയിട്ടുണ്ട്. ഇവർ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി സുരക്ഷാ സേനയാണ് പിടികൂടിയത്.

നിയമ ലംഘകരായ വിദേശികൾക്ക് താമസം, ജോലി, യാത്ര, അഭയം എന്നിവ നൽകിയ കുറ്റത്തിന് സ്വദേശികളും വിദേശികളും ഉൾപ്പെടെ 430 പേരെ അറസ്റ്റ് ചെയ്തു. മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിന് നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയവരിൽ 13,395 പുരുഷന്മാരും 1,759 സ്ത്രീകളും ഉൾപ്പെടും. 

കഴിഞ്ഞ 25 ദിവസത്തിനിടെ 34,395 നിയമ ലംഘകരെ നാടുകടത്തി. 22,608 നിയമ ലംഘകർക്ക് യാത്ര രേഖ ലഭിക്കുന്നതിന് വിവിധ രാജ്യങ്ങളു എംബസികളിൽ വിവരം അറിയിച്ചിട്ടുണ്ട്. ഇഖാമ−തൊഴിൽ നിയമ ലംഘനങ്ങൾക്ക് 21,711 പേർക്ക് പിഴ ചുമത്തിയതായും അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed