സ്വദേ­ശി­വൽ­ക്കരണം : സൗ­ദി­യിൽ പരി­ശോ­ധന ശക്തമാ­ക്കി­


റിയാദ് : സൗദിയിൽ സ്വദേശി വൽക്കരണത്തിന്‍റെ ഭാഗമായി അധികൃതർ പരിശോധന ശക്തമാക്കി. ട്രാവൽഏജൻസികളിലും ഹോട്ടലുകളിലും പരിശോധന തുടങ്ങി. ഈ മേഖലയിൽ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തിയ റിസപ്ഷനിസ്റ്റ്, കാഷ്യർ, തുടങ്ങിയ പത്തൊന്പതിൽ‍ പരം ജോലികളിൽ വിദേശികളെ ജോലി ചെയ്യാൻ അനുവദിക്കരുതെന്നാണ് നിയമം.

രാജ്യത്തെ ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ‍, ലോഡ്ജുകൾ, തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാനപനങ്ങളിൽ തൊഴിൽ മന്ത്രാലയം നിശ്ചയിച്ച ജോലികളിൽ സ്വദേശിവൽക്കരണം നടപ്പാക്കിയെന്ന് ഉറപ്പ് വരുത്താനാണ് പരിശോധനകൾ‍ നടത്തുന്നതെന്ന് സൗദി ടൂറിസം പൂരാവസ്തു അതോറിറ്റി ഉപമേധാവി ഹമദ് അൽ സമാഈൽ അറിയിച്ചു.

പ്രഥമ ഘട്ടത്തിൽ ഈ മേഖലയിൽ‍ സാമുഹ്യ മാധ്യമങ്ങൾ വഴി ബോധവൽക്കരണം നടത്തിയിരുന്നു. രണ്ടാം ഘട്ടമായാണ് സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുന്നത്. ഈ മേഖലയിൽ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തിയ റിസപ്ഷനിസ്റ്റ്, ക്യാഷ്യർ‍, തുടങ്ങിയ പത്തൊന്പതിൽപരം വരുന്ന ജോലികളിൽ വിദേശികളെ ജോലി ചെയ്യാൻ അനുവദിക്കില്ല. നിലവിൽ ഈ ജോലികൾ ചെയ്യുന്ന വിദേശികളെ പിടികൂടുകയും തൊഴിൽ ഉടമകളുടെ മേൽ‍ നടപടി സ്വീകരിക്കുകയും ചെയ്യും.

രാജ്യത്ത ട്രവൽ ഏജൻ‍സി ഓഫീസുകളിൽ രണ്ട് വർഷത്തിനകം സ്വദേശികളെ ഓഫീസ് മേധാവികളായി നിയമിക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ട് ടുറിസം പുരവാസ്തു അതോറിറ്റി നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

ഒരു സ്ഥാപനത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ട് സ്വദേശികളും ഉണ്ടാകണം. ഇവരിൽ ഒരാൾ റിസ്പഷനിലും മറ്റൊരാൾ ടിക്കറ്റ് ബുക്കിംഗ് വിഭാഗത്തിലുമായിരിക്കണം ജോലി ചെയ്യേണ്ടത്.  ട്രാവൽ ഏജൻസികളിൽ ജോലിചെയ്യുന്ന സ്വദേശികളുടെ വിവരങ്ങൾ‍ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുകയും വേണം. 

നിയമ ലംഘനനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകീരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പിൽ‍ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed