ബഹ്‌റൈൻ ദേശീയ ദിനം കെ.എം.സി.സി ബഹ്‌റൈൻ സമുചിതമായി ആഘോഷിക്കുന്നു
മനാമ : കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനം ഒരു മാസക്കാലത്തെ വിവിധ പരിപാടികളോടെ നടത്തുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
ഡിസംബർ 22ന് (വെള്ളിയാഴ്ച്ച) രാത്രി ഇസാടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന സമാപന പരിപാടിയിൽ ഐ.യു.എം.എൽ ദേശീയ നേതാക്കളും പാർലമെന്ററിയാനുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, പ്രമുഖ ബഹ്‌റൈൻ വ്യക്തിത്വത്തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഇശൽ വിരുന്നും, ഒപ്പനയും, കോൽക്കളിയും, ദൃശ്യ വിരുന്നും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


