ഫൈ­നൽ എക്സി­റ്റ് ലഭി­ച്ച് രണ്ട് മാ­സം വരെ­ വി­ദേ­ശി­കൾ­ക്ക് ഇനി­ സൗ­ദി­യിൽ കഴി­യാം


റിയാദ് : ഫൈനൽ എക്സിറ്റ് ലഭിച്ച് രണ്ട് മാസംവരെ വിദേശികൾ‍ക്ക് സൗദിയിൽ കഴിയാമെന്ന് പാസ്പോർട്ട്‌ വിഭാഗം. ഇഖാമയുടെ കാലാവധി തീർന്നവർക്കും ഇത് ബാധകമാണ്. ഫൈനൽ‍ എക്സിറ്റ് ലഭിച്ച് രണ്ട് മാസത്തിനകം വിദേശികൾ രാജ്യം വിട്ടാൽ മതിയെന്നാണ് നിയമം. എന്നാൽ ഈ രണ്ട് മാസത്തിനകം താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞാൽ അത് നിയമലംഘനമാകുമോ എന്ന സംശയത്തിനാണ് സൗദി പാസ്പോർട്ട്‌ വിഭാഗം മറുപടി നൽകിയിരിക്കുന്നത്. 

ഇഖാമയുടെ കാലാവധി തീർന്നാലും ഫൈനൽ എക്സിറ്റ് അടിച്ച് രണ്ട് മാസം വരെ സൗദിയിൽ കഴിയാമെന്ന് പാസ്പോർട്ട്‌ വിഭാഗം വിശദീകരിച്ചു. എക്സിറ്റ് ലഭിച്ചു അറുപത് ദിവസത്തിൽ കൂടുതൽ സൗദിയിൽ കഴിഞ്ഞാൽ അത് നിയമലംഘനമാകും. അതിനിടെ പൊതുമാപ്പിനു ശേഷം മൂന്നു ദിവസത്തെ റെയ്ഡിൽ കാൽലക്ഷത്തോളം നിയമലംഘകർ പിടിയിലായതായി സൗദി പ്രസ്‌ ഏജൻസി റിപ്പോർ‍ട്ട് ചെയ്തു.

ഇതിൽ 15,702 പേർ ഇഖാമ നിയമ ലംഘകരും, 3883 പേർ അനധികൃതമായി അതിർത്തി കടന്നെത്തിയവരും, 4353  പേർ തൊഴിൽ നിയമ ലംഘകരുമാണ്. മക്കാ പ്രവിശ്യയിൽ നിന്നാണ് നാൽപ്പത്തിരണ്ട് ശതമാനവും പിടിയിലായത്. റിയാദിൽ നിന്ന് പത്തൊന്പത് ശതമാനവും അസീറിൽ നിന്ന് പതിനൊന്ന് ശതമാനവും ജിസാനിൽ നിന്ന് ആറു ശതമാനവും കിഴക്കൻ പ്രവിശ്യയിൽ നിന്ന് അഞ്ച് ശതമാനവും നിയമലംഘകർ‍ പിടിയിലായി. 

നിയമലംഘകരായ വിദേശികൾക്ക് അഭയം നൽകുകയോ യാത്രാ സഹായം ചെയ്യുകയോ ചെയ്ത 25 സൗദികളും മൂന്നു ദിവസത്തിനിടയിൽ പിടിയിലായി. അതേസമയം ഇഖാമ പുതുക്കാൻ മൂന്നു ദിവസം വൈകിയാൽ ആദ്യത്തെ തവണ അഞ്ഞൂറ് റിയാലും രണ്ടാമത്തെ തവണ ആയിരം റിയാലും പിഴ ഈടാക്കുമെന്ന് പാസ്പോർ‍ട്ട്‌ വിഭാഗം അറിയിച്ചു. 

എക്സിറ്റ് റീ എൻട്രി, ഫൈനൽ‍ എക്സിറ്റ് എന്നിവ കാലാവധിക്കുള്ളിൽ പുതുക്കുന്നതിനും റദ്ദാക്കുന്നതിനും പിഴ ഈടാക്കില്ല. കാലാവധിക്ക് ശേഷമാണെങ്കിൽ ആയിരം റിയാൽ പിഴ ഈടാക്കും. രണ്ടാമത്തെ തവണ രണ്ടായിരവും മൂന്നാമത്തെ തവണ മുവായിരവുമായിരിക്കും പിഴ. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed