മക്കയിലെ ഹോട്ടലിൽ വൻ തീപിടിത്തം
മക്ക : മക്കയിലെ ഹോട്ടലിൽ വൻ അഗ്നിബാധ. മക്ക ഹിജ്‌റ സ്ട്രീറ്റിലുള്ള ഒരു പത്ത് നില ഹോട്ടൽ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിബാധയെ ത്തുടർന്ന് അവിടുത്തെ താമസക്കാരായ 520 ഉംറ തീർത്ഥാടകരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
ഹോട്ടലിലെ വിവിധ രാജ്യക്കാരായ 520 തീർത്ഥാടകരെ റെസ്ക്യൂ വിംങ് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള എയർ കണ്ടീഷൻ കൺട്രോൾ റൂമിലാണ് തീ കണ്ടത്. തിങ്കളാഴ്ച പുലർച്ചയ്ക്കു മുന്പാണ് സംഭവം.


