സൗദിയിൽ സ്ത്രീകൾക്ക് േസ്റ്റഡിയങ്ങളിലിരുന്ന് മത്സരം കാണാം

റിയാദ് : സൗദി അറേബ്യയിൽ ഇനി മുതൽ സ്ത്രീകൾക്കും േസ്റ്റഡിയങ്ങളിൽ പ്രവേശിക്കാം. ഇതുവരെ പുരുഷന്മാർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന േസ്റ്റഡിയങ്ങളിൽ 2018 മുതൽ മത്സരങ്ങൾ കാണാൻ സ്ത്രീകളുമെത്തും. സൗദി ജനറൽ സ്പോർട്സ് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് സ്ത്രീകളെ പ്രവേശിപ്പിക്കുക. റിയാദിലെ കിംഗ് ഫഹദ് േസ്റ്റഡിയം, ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോർട് സിറ്റി, ദമാമ്മിലെ മുഹമ്മദ് ബിൻ ഫഹദ് േസ്റ്റഡിയം എന്നിവിടങ്ങളിൽ കുടുംബങ്ങളെ പ്രവേശിപ്പിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.