ഹാ­ദി­യയെ­ ഹാ­ജരാ­ക്കണം : സു­പ്രീംകോ­ടതി­


ന്യൂഡൽഹി : വൈക്കം സ്വദേശിനി ഹാദിയയുമായുള്ള (അഖില) തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിൻ ജഹാൻ നൽകിയ ഹർജിയിൽ, ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി. നവംബർ 27ന് വൈകീട്ട് മൂന്നിന് മുന്പ് ഹാദിയയെ ഹാജരാക്കാൻ പിതാവ് അശോകനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കേസിൽ ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്‍റെയും എൻ.ഐ.എയുടെയും വാദം കേൾക്കാമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം കേസിന്‍റെ വാദം തുറന്ന കോടതിയിൽ കേൾക്കരുതെന്ന പിതാവ് അശോകന്‍റെ ഹർജി കോടതി തള്ളി. ഹാദിയയെ മനഃശാസ്ത്രപരമായി തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നും ഇതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നുമാണ് എൻ.ഐ.എ സുപ്രീംകോടതിയിൽ വാദിച്ചത്. ഹാദിയയെ വിവാഹം ചെയ്ത ഷഫിൻ ജഹാൻ ക്രിമിനൽ പശ്ചാത്തലമുള്ള ആണാണെന്നും പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളാണ് യുവാവിന്‍റെ പിന്നിലെന്നും ഹാദിയയുടെ പിതാവ് അശോകനും കോടതിയെ അറിയിച്ചു.

കുറ്റവാളിയെ വിവാഹം കഴിച്ചാൽ‍ പോലും നിയമപരമായി തടയാൻ കോടതിക്ക് ആകില്ലെന്നും സമൂഹത്തിന്റെ വികാരത്തിന് അനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നിർ‍ബന്ധിത വീട്ടുതടങ്കലിൽ‍ ആണോ എന്നറിയുന്നതിന് വേണ്ടിയാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിർ‍ബന്ധിത മതപരിവർ‍ത്തനത്തിന് വിധേയയായോ എന്നതും ഹാദിയയിൽ‍ നിന്ന് കോടതി ചോദിച്ചറിയും. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷമേ എൻ.‍ഐ.എയുടെയും പിതാവ് അശോകന്റെയും വാദം കേൾ‍ക്കുകയുള്ളൂവെന്നും മൂന്ന് പേരുടേയും വാദം കേട്ട ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരെ ഹാദിയയുടെ പിതാവും എൻ.ഐ.എയും ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്നാണ് ഷഫിൻ ജഹാൻ കോടതിയെ അറിയിച്ചത്. തന്നെ മോശമാക്കി ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമമെന്നും ഷഫിൻ കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഷഫിന് വേണ്ടി ഹാജരാകുന്നത്.

അതേസമയം ഹാദിയ കേസിൽ‍ കോടതി എന്ത് തീരുമാനമെടുത്താലും സ്വാഗതം ചെയ്യുമെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ പറഞ്ഞു. തുറന്ന കോടതിയിൽ‍ വാദം കേൾ‍ക്കുന്നതിനെയും അംഗീകരിക്കുന്നു. മകൾ‍ക്ക് ഇവിടെ ഒരു സ്വാതന്ത്ര്യ കുറവുമില്ല. എവിടെ വേണമെങ്കിലും പോലീസിന്റെ അകന്പടിയോടെ പോകാമെന്ന് പറഞ്ഞിരുന്നു. അവൾ‍ തയ്യാറാല്ലെങ്കിൽ‍ എടുത്തുകൊണ്ടുപോകാൻ പറ്റില്ല. നാട്ടുകാർ‍ പറയുന്നതൊന്നും ശരിയല്ലെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസിന്റെ തുടക്കം തൊട്ടേ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് തനിക്കും കുടുംബത്തിനും നേരെ നടക്കുന്നത്. മകൾ‍ ഏതു മതവിശ്വാസപ്രകാരം ജീവിച്ചാലും തനിക്ക് വിരോധമില്ല. പക്ഷേ ഷഫിൻ ജഹാനെ അംഗീകരിക്കാനാവില്ല, അയാളും ആ ഗ്രൂപ്പും തീവ്രവാദ ബന്ധമുള്ളവരാണ്. എൻ‍.ഐ.എ അന്വേഷണം വന്നാൽ‍ മാത്രമേ സത്യം ബോധ്യപ്പെടൂവെന്നും അശോകൻ പറഞ്ഞു.

You might also like

  • Straight Forward

Most Viewed